കേന്ദ്രസർക്കാർ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന റോഡ് ഗതാഗത സുരക്ഷാബില്‍ നിയമമാക്കുന്നതിനെതിരെ മോട്ടോര്‍ തൊഴിലാളികള്‍ഏപ്രിൽ 30ന് ദേശീയ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു.ബില്‍ നിയമമായാൽ നിലവിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അസാധുവാകുമെന്നും സ്വകാര്യബസ് വ്യവസായം തകരുമെന്നും അന്താരാഷ്ട്ര ട്രാക്‌സി കമ്പനികള്‍ ഗതാഗതരംഗം കൈക്കലാക്കുമെന്നും ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ ദിവാകരന്‍ അറിയിച്ചു. കേരളത്തില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എച്ച്.എം.എസ്, എ.ഐ.സി.സി.ടി.യു, ടി.യു.സി.ഐ, യു.ടി.യു,സി, എന്‍.എല്‍.ഒ തുടങ്ങിയ സംഘടനകളുടേയും സ്വതന്ത്രയൂണിയനുകളുടേയും ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുക.
24/05/2015
24/05/2015
No comments:
Post a Comment